രഞ്ജിത്തിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദം: സജീർ
Thursday, August 29, 2024 11:40 PM IST
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ തനിക്കുമേൽ കടുത്ത സമ്മർദമെന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീർ.
പേര് വെളിപ്പെടുത്താതെയാണ് പലരും തന്നെ വിളിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുമെന്നും സജീർ വ്യക്തമാക്കി.
രഞ്ജിത്ത് ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നും നഗ്ന ഫോട്ടോ എടുത്തു എന്നായിരുന്നു സജീറിന്റെ ആരോപണം. തന്റെ ചിത്രങ്ങൾ രഞ്ജിത്ത് ഒരു പ്രമുഖ ചലച്ചിത്ര നടിക്ക് അയച്ചുകൊടുത്തതായും സജീർ ആരോപിച്ചു.
ബംഗാളി നടിയെ രഞ്ജിത്ത് പീഡിപ്പിച്ചെന്ന കേസിൽ പോലീസ് നടപടി കടുപ്പിക്കുകയാണ്. നടിയുടെ മൊഴി പോലീസ് ഓൺലൈനായി രേഖപ്പെടുത്തി.