കോ​ഴി​ക്കോ​ട്: ഓ​ണം വി​പ​ണി​യി​ലെ വ്യാ​ജ​ന്മാ​രെ പി​ടി​കൂ​ടാ​നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കു ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്. പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് സെ​പ്റ്റം​ബ​ർ ര​ണ്ടു​മു​ത​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്ന് വ​കു​പ്പ് അ​സി. ക​മ്മീ​ഷ​ണ​ർ എ. ​സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു.

ഓ​ണം വി​പ​ണി ല​ക്ഷ്യ​മാ​ക്കി മാ​യം ക​ല​ർ​ത്താ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പാ​ൽ, പാ​ല​ട, ധാ​ന്യ​ങ്ങ​ൾ, മ​സാ​ല​പ്പൊ​ടി​ക​ൾ, ശ​ർ​ക്ക​ര, വെ​ളി​ച്ചെ​ണ്ണ, ഭ​ക്ഷ്യ എ​ണ്ണ​ക​ൾ, ഉ​പ്പേ​രി, പാ​യ​സം മി​ക്സ്, പ​പ്പ​ടം, നെ​യ്യ്, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, അ​രി എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധി​ക്കും.

പ​ല​ച​ര​ക്കു​ക​ട​ക​ൾ, മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ റ​സ്‌​റ്റാ​റ​ന്‍റു​ക​ൾ, ബേ​ക്ക​റി, പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക. ക​ട​ക​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന വ​സ്തു​ക്ക​ൾ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും.

വി​പ​ണി​യി​ൽ വി​ൽ​പ്പ​ന​യ്ക്കു വ​യ്ക്കു​ന്ന ‌‌‌‌‌‌‌‌ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നാ​ണു പ​രി​ശോ​ധ​ന. ഗു​ണ​നി​ല​വാ​ര​ത്ത​ക​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പാ​ക്ക​റ്റു​ക​ളി​ൽ കൃ​ത്യ​മാ​യി മു​ദ്ര​പ​തി​പ്പി​ക്ക​ൽ, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, പാ​ക്ക​റ്റു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ൽ, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി എ​ന്നി​വ വ്യാ​പാ​രി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പ് അ​റി​യി​ച്ചു.