ഹാർബറിൽ മിന്നൽ പരിശോധന; 14 സെന്റീമീറ്ററിൽ താഴെയുള്ള അയല പിടിച്ച വള്ളം പിടിച്ചെടുത്തു
Thursday, August 29, 2024 6:40 PM IST
അഴീക്കോട്: കടലിൽനിന്ന് അനുവദനീയമായതിലും ചെറിയ വലൂപ്പത്തിലെ മത്സ്യങ്ങൾ പിടിച്ച വള്ളം പിടിച്ചെടുത്തു. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ബാദുഷ എന്ന വള്ളമാണ് പിടിച്ചെടുത്തത്.
14 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള 100 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്. ഫിഷറീസും മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളം പിടിച്ചെടുത്തത്.
പിടികൂടിയ വള്ളത്തിന്റെ ഉടമയ്ക്കെതിരേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു.