തി​രു​വ​ന​ന്ത​പു​രം: "ബ്രോ ഡാ​ഡി’ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നെ​ത്തി​യ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റി​നെ ചി​ത്ര​ത്തി​ലെ അ​സി. ഡ​യ​റ​ക്ട​റാ​യ മ​ൻ​സൂ​ർ റ​ഷീ​ദ് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. ഇ​വ​രു​ടെ പ​രാ​തി​യി​ൽ നേ​ര​ത്തേ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ഇ​ന്ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.

2021 ഓ​ഗ​സ്റ്റി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വി​വാ​ഹ സീ​ൻ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ന് അ​വി​ടെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ഭി​ന​യി​ക്കാ​ൻ ആ​ളെ തേ​ടി​യ​ത്. അ​സോ​സി​യേ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ അ​ഭി​ന​യി​ക്കാ​നെ​ത്തി​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ വീ​ണ്ടും സീ​നി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് റ​ഷീ​ദ് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ‌‌ഇ​ത​നു​സ​രി​ച്ച് സ്വ​ന്തം നി​ല​യി​ൽ, ഷൂ​ട്ടിം​ഗ് സം​ഘം താ​മ​സി​ക്കു​ന്നി​ട​ത്തു ത​ന്നെ മു​റി​യെ​ടു​ത്തു.

റ​ഷീ​ദ് മു​റി​യി​ലെ​ത്തി കു​ടി​ക്കാ​ൻ കോ​ള കൊ​ടു​ത്തു​വെ​ന്നും ഇ​തി​ന് ശേ​ഷം ത​നി​ക്കു ബോ​ധം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും പി​ന്നീ​ട് ബോ​ധം വ​ന്ന​പ്പോ​ൾ താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നു ബോ​ധ്യ​മാ​യി എ​ന്നു​മാ​യി​രു​ന്നു പ​രാ​തി. സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​ര​മ​റി​യി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​യി.

എ​ന്നാ​ൽ പി​ന്നീ​ട് ന​ഗ്ന​ചി​ത്രം അ​യ​ച്ചു​കൊ​ടു​ത്ത് പി​ന്നീ​ട് പ​ല​ത​വ​ണ പ​ണം ത​ട്ടി. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ ഗ​ച്ചി​ബൗ​ളി സ്റ്റേ​ഷ​നി​ൽ ബ​ലാ​ൽ​സം​ഗ​ത്തി​നു കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് കൊ​ല്ലം ക​ട​യ്ക്ക​ലി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഒ​ളി​വി​ൽ പോ​യെ​ന്നും പ്ര​തി​ക്ക് രാ​ഷ്ട്രീ​യ സ​ഹാ​യം കി​ട്ടി​യെ​ന്നും പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു.