കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യി​ലെ ലൈം​ഗി​ക ആ​രോ​പ​ണ പ​രാ​തി​ക​ളി​ല്‍ കൂ​ടു​ത​ല്‍ താ​ര​ങ്ങ​ള്‍​ക്കെ​തി​രേ കേ​സ്. ന​ട​ന്മാ​രാ​യ ഇ​ട​വേ​ള ബാ​ബു​വി​നും മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നു​മെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. കൊ​ച്ചി​യി​ലെ ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സാ​ണ് ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഫോ​ര്‍​ട്ട് കൊ​ച്ചി പോ​ലീ​സാ​ണ് മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഇ​തേ ന​ടി​യു​ടെ പ​രാ​തി​യി​ൽ ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​നെ​തി​രെ​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ര​ട് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, അ​തി​ക്ര​മി​ച്ച് ക​യ​റ​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​ലു​വ​യി​ലെ ഫ്ലാ​റ്റി​ൽ 12 മ​ണി​ക്കൂ​ർ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ന്ന​ത്.