ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തക തടാകത്തില്‍ മരിച്ച നിലയില്‍
Wednesday, August 28, 2024 10:34 PM IST
ധാക്ക: ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തി. ഗാസി ടിവിയുടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയെയാണ് ഹതിര്ജീല് തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ചത് പോലെ ജിവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. തടാകത്തില്‍ നിന്നും കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് ധാക്ക മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഇന്‍സ്പെക്ടര്‍ ബച്ചു മിയ പറഞ്ഞു. മരണത്തിന് മുമ്പ് സാറ രണ്ട് സ്റ്റാറ്റസുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
മരിച്ചതിന് തുല്യമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നായിരുന്നുവെന്നായിരുന്നു ഒന്ന്. സുഹൃത്തായ ഫഹീം ഫയസാലിനെ ടാഗ് ചെയ്തായിരുന്നു മറ്റൊരു പോസ്റ്റ്. ഇത്രയും നല്ലൊരു സുഹൃത്തിന് ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഫഹീമിനെ ടാഗ് ചെയ്തുള്ള സാറയുടെ പോസ്റ്റില്‍ പറഞ്ഞു.
നമ്മള് ഒരുപാട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും അതൊന്നും യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞായിരുന്നു പോസ്റ്റ് അവസാനിപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള മറ്റൊരു ക്രൂരമായ ആക്രമണമാണിതെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കന് സജീബ് വസേദ് പറഞ്ഞു.