ബസ് തടഞ്ഞ് പോലീസിന്റെ പരിശോധന; മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Wednesday, August 28, 2024 8:54 PM IST
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ചേർത്തല എസ്എൻ കേളജിന് സമീപത്തുവച്ചാണ് ബസിൽനിന്ന് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. കുമാരപുരം സ്വദേശി ടോം, ചെറുതന സ്വദേശി അഭിജിത്ത് എന്നിവരാണ്പിടിയിലായത്.
മൂന്ന് കിലോ കഞ്ചാവ് പ്രതികളിൽനിന്ന് പിടിച്ചെടുത്തു. എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്ക് പോകുകയായിരുന്ന കെഎസ് ആർടിസി ബസിലാണ് ഇവർ കഞ്ചാവുമായി സഞ്ചരിച്ചത്.
ബസിൽ കഞ്ചാവ് കടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് ബസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.