ന്യൂ​ഡ​ല്‍​ഹി: ഭാ​ര​തീ​യ സ്‌​റ്റേ​റ്റ് ബാ​ങ്കി​ന്‍റെ (എ​സ്ബി​ഐ) ചെ​യ​ര്‍​മാ​നാ​യി ച​ല്ല ശ്രീ​നി​വാ​സ​ലു ഷെ​ട്ടി ചു​മ​ത​ല​യേ​റ്റു. മാ​നേ​ജിം​ഗ് ഡ​യ​റ്റ​ക്ടറായിരുന്ന ഷെ​ട്ടി ബു​ധ​നാ​ഴ്ച​യാ​ണ് ചെ​യ​ര്‍​മാ​നാ​യി ചു​മ​ത​ല​യേ​റ്റ​ത്.

ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ദി​നേ​ഷ് ഖാ​ര ചൊ​വ്വാ​ഴ്ച വി​ര​മി​ച്ച​തോ​ടെ​യാ​ണ് ശ്രീ​നി​വാ​സ​ലു ഷെ​ട്ടി സ്ഥാ​ന​മേ​റ്റ​ത്. തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​ണ് ഷെ​ട്ടി.

1988 ലാ​ണ് അ​ദ്ദേ​ഹം എ​സ്ബി​ഐ​യി​ല്‍ ക​രി​യ​ര്‍ തു​ട​ങ്ങി​യ​ത്. പ്രൊ​ബേ​ഷ​ന​റി ഓ​ഫീ​സ​റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം.