വയനാട് ദുരന്തത്തിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു; മൃതദേഹവും ശരീരഭാഗങ്ങളും വിട്ടുനല്‍കും
Wednesday, August 28, 2024 4:01 PM IST
കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 36 പേരെ തിരിച്ചറിഞ്ഞത്.
തിരിച്ചറിഞ്ഞ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് ബന്ധുക്കൾ മാനന്തവാടി സബ് കളക്ടര്‍ക്ക് അപേക്ഷ നൽകണം. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് കളക്ടര്‍ക്ക് അധികാരം നല്‍കിയതായി ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.