അർജുന്റെ കുടുംബം ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും
Wednesday, August 28, 2024 7:49 AM IST
കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും കാണും.
ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാനാണ് സന്ദർശനം. അർജുന്റെ ബന്ധു ജിതിൻ, എം.കെ.രാഘവൻ എംപി, എ.കെ.എം.അഷറഫ് എംഎൽഎ, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും കാണുക.
ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞതിനാൽ ഡ്രഡ്ജിംഗ് നടത്താതെ തെരച്ചിൽ സാധ്യമാകില്ലെന്ന് ദൗത്യസംഘം സർക്കാരിനെ അറിയിച്ചിരുന്നു.