ഗൂഢാലോചന അന്വേഷിക്കണം; ഇടവേള ബാബു ഡിജിപിക്ക് പരാതി
Tuesday, August 27, 2024 11:07 PM IST
തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചവർക്കെതിരെ നടൻ ഇടവേള ബാബു ഡിജിപിക്ക് പരാതി നല്കി. ഇ-മെയില്‍ വഴി ഡിജിപിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനുമാണ് പരാതി നല്‍കിയത്.
മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇടവേള ബാബു അറിയിച്ചു. ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നിയമോപദേശം തേടിയതിനുശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.