ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്‍റെ (ഐസി​സി) ചെ​യ​ർ​മാ​നാ​യി ജ​യ്ഷാ​യെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. സ്ഥാ​ന​മൊ​ഴി​യു​ന്ന ഗ്രെ​ഗ് ബാ​ർ​ക്ലേ​യ്ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ജ​യ്ഷാ എ​ത്തു​ന്ന​ത്.

ഡി​സം​ബ​ർ ഒ​ന്നി​ന് ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. ഐ​സി​സി​യു​ടെ ച​രി​ത്ര​ത്തി​ലെ പ്രാ​യം കു​റ​ഞ്ഞ ചെ​യ​ർ​മാ​നാ​കും 35കാ​ര​നാ​യ ജ​യ് ഷാ. ​പ​ത്രി​ക ന​ൽ​കേ​ണ്ട അ​വ​സാ​ന തീ​യ​തി​യാ​യ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ജ​യ് ഷാ ​നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ല്‍ ചേ​ർ​ന്ന ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ലി​ന്‍റെ വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ജ​യ് ഷാ​യെ ഐ​സി​സി ചെ​യ​ര്‍​മാ​നാ​യി നാ​മ​നി​ര്‍​ദേ​ശം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ര്‍​ഡു​ക​ൾ ജ​യ് ഷാ​യ്ക്ക് നേ​ര​ത്തെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.