ആരോപണ വിധേയരെ മാറ്റണം; കൂട്ടരാജി അംഗീകരിക്കാനാവില്ല: അനൂപ് ചന്ദ്രന്
Tuesday, August 27, 2024 7:58 PM IST
കൊച്ചി: അമ്മയിലെ കൂട്ടരാജി അംഗീകരിക്കാനാവില്ലെന്ന് നടൻ അനൂപ് ചന്ദ്രന്. ആരോപണ വിധേയരെ മാറ്റുന്നതിന് പകരം കമ്മിറ്റി ഒന്നടങ്കം രാജിവെക്കുന്നതിന് പിന്നിലെ കാരണം മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണവിധേയനായിട്ടുള്ള ആളുകളെ മാറ്റണം. അതിന് പകരം 506 പേര് തെരഞ്ഞെടുത്ത ഒരു കമ്മിറ്റി ഒന്നടങ്കം രാജിവെക്കുക എന്നത് വോട്ട് ചെയ്തവരെയും കേരളത്തിന്റെ സാംസ്കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെയും അപമാനിക്കുന്നതിനു തുല്യമാണ്.
തുടര്‍ച്ചയായി ഉണ്ടാവുന്ന ആരോപണങ്ങളില്‍ എല്ലാവരും പുറത്ത് പോകേണ്ടിവരുമെന്ന തോന്നലില്‍ നിന്നാണോ അതോ ആരോപണം നേരിടുന്നവർക്ക് സങ്കടം വരാതിരിക്കാനാണോ ഈ തീരുമാനമെന്ന് അറിയില്ലെന്ന് അനൂപ് ചന്ദ്രന് പറഞ്ഞു.