കൊ​ച്ചി: മു​കേ​ഷി​ന്‍റെ ബ്ലാ​ക്ക് മെ​യി​ൽ ആ​രോ​പ​ണ​ത്തെ ത​ള്ളി ന​ടി മി​നു മു​നീ​ര്‍. മു​കേ​ഷ് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് മു​കേ​ഷി​നെ സ​മീ​പി​ച്ചി​ട്ടി​ല്ല. അ​വ​സ​രം ന​ല്‍​കാ​ൻ മു​കേ​ഷ് സം​വി​ധാ​യ​ക​ൻ ഒ​ന്നും അ​ല്ല​ലോ​യെ​ന്നും മി​നു മു​നീ​ര്‍ ചോ​ദി​ച്ചു.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​കേ​ഷി​നെ ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്തി​ട്ടി​ല്ല. ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്തെ​ങ്കി​ല്‍ അ​ന്ന് ത​ന്നെ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​മാ​യി​രു​ന്നി​ല്ലെ. എ​ന്താ​ണ് പ​രാ​തി ന​ല്‍​കാ​ൻ വൈ​കി​യ​ത്. മു​കേ​ഷ് പ​റ​യു​ന്ന​തെ​ല്ലാം ക​ള്ള​മാ​ണെ​ന്നും നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മി​നു മു​നീ​ര്‍ പ​റ​ഞ്ഞു.

മി​നു​വി​ന്‍റെ ആ​രോ​പ​ണ​ത്തി​ല്‍ യാ​തൊ​രു ക​ഴ​മ്പു​മി​ല്ലെ​ന്നും ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ട​ൻ മു​കേ​ഷ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. മി​നു​വി​ന്‍റെ ഭ​ർ​ത്താ​വ് എ​ന്ന​വ​കാ​ശ​പ്പെ​ട്ട​യാ​ൾ ഫോ​ണി​ൽ വി​ളി​ച്ച് വ​ൻ തു​ക ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലാ​ക്ക് ചെ​യ്തെ​ന്ന​തി​ന് തെ​ളി​വ് ഉ​ണ്ടെ​ന്നും മു​കേ​ഷി​ന്‍റെ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു.