കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരെ കണ്ടെത്തി
Tuesday, August 27, 2024 3:25 PM IST
ആലപ്പുഴ: ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളിൽ രണ്ടുപേരെ കണ്ടെത്തി. അഭിമന്യു, അപ്പു എന്നീ കുട്ടികളെ ചെങ്ങന്നൂരിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. അതേസമയം, അഭിഷേക് എന്ന കുട്ടിയെ കണ്ടെത്താനായിട്ടില്ല.
തിങ്കളാഴ്ച വൈകുന്നേരം മുതലാണ് 15,14, 16 വയസുള്ള ആൺകുട്ടികളെ കാണാതായത്. അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാതിരുന്നതോടെ അധികൃതർ മാരാരിക്കുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
ബസ് സ്റ്റാൻഡുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലും പോലീസ് രാത്രി തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ഇനിയും കണ്ടെത്താനുള്ള ഒരു കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.