തമിഴ്നടൻ ബിജിലി രമേശ് അന്തരിച്ചു
Tuesday, August 27, 2024 10:24 AM IST
ചെന്നൈ: തമിഴ് സിനിമയിലെ ഹാസ്യതാരമായിരുന്ന ബിജിലി രമേശ്(46) അന്തരിച്ചു. കരൾരോഗ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകുന്നേരം അഞ്ചിന് ചെന്നൈയില്‍ നടക്കും. എല്‍കെജി, നട്പേ തുണൈ, ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടി, എ1, കോമോളി, സോമ്പി, പൊൻമകള് വന്താല്‍, എംജിആര്‍ മകൻ എന്നിവയിൽ വേഷമിട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ ചികിത്സയുമായി മുന്നോട്ട് പോകാൻ സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിജിലിയുടെ കുടുംബം കുറച്ച് മാസങ്ങൾക്ക് മുൻപ് സഹപ്രവർത്തകരോട് അഭ്യർഥിച്ചിരുന്നു. നിരവധി സഹപ്രവര്‍ത്തകരാണ് ബിജിലി രമേശിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയെത്തുന്നത്.