തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. അ​ഞ്ച് മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ ഒ​രു ഗ​ഡു​വും ന​ട​പ്പു​മാ​സ​ത്തെ പെ​ൻ​ഷ​നു​മാ​ണ് ന​ൽ​കു​ന്ന​ത്.

ഓ​ണ​ക്കാ​ല ചെ​ല​വു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി 3,000 കോ​ടി രൂ​പ ധ​ന​വ​കു​പ്പ് ക​ട​മെ​ടു​ക്കും. അ​റു​പ​ത് ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ര്‍​ക്ക് 3200 രൂ​പ വീ​തം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കി​ട്ടി​ത്തു​ട​ങ്ങും. 1800 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തു​ന്ന​ത്.

അ​ഞ്ച് മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ ര​ണ്ട് മാ​സ​ത്തെ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​വും ബാ​ക്കി മൂ​ന്ന് മാ​സ​ത്തെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​വും കൊ​ടു​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ചാ​ണ് ഓ​ണ​ക്കാ​ല​ത്ത് ഒ​രു​മാ​സ​ത്തെ കു​ടി​ശി​ക കൂ​ടി ചേ​ര്‍​ത്ത് ന​ട​പ്പ് മാ​സ​ത്തെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.