കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു
Tuesday, August 27, 2024 12:38 AM IST
കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. കല്യാശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിനു വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ബാബുവിനെ ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഡിവൈഎഫ്ഐയും സിപിഎമ്മും ആരോപണങ്ങള്‍ നിഷേധിച്ചു.