ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്നു കുട്ടികളെ കാണാതായി
Tuesday, August 27, 2024 12:00 AM IST
ആലപ്പുഴ: ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്നു കുട്ടികളെ കാണാതായെന്ന് പരാതി. കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെയാണ് തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാതായത്.
സംഭവത്തിൽ മാരാരിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു. അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. വൈകുന്നേരമായിട്ടും തരിച്ചുവരാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
15,14 വയസുള്ള ആൺ കുട്ടികളെയാണ് കാണാതായതെന്ന് ചിൽഡ്രൻസ് ഹോം അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.