ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ നീതി കാണിക്കണം: മേജർ രവി
Monday, August 26, 2024 8:15 PM IST
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ മേജർ രവി. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം. സർക്കാർ ഇടപെട്ട് സിനിമ നയം ഉണ്ടാക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടതിനു പിന്നാലെ നടിമാർക്ക് ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര പോലീസിൽ പരാതി നൽകി.
അതിനിടെ സിപിഎം എംഎൽഎ മുകേഷിനെതിരെയും ലൈംഗികാരോപണം ഉയർന്നു. മുകേഷിനെതിരെ പരാതി നൽകുമെന്ന് നടി മിനു മുനീർ പറഞ്ഞു. ഇതിനിടെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ മുകേഷിനെ ഉൾപ്പെടുത്തിയതും വിവാദമായി.