തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെ: അലൻസിയർ
Monday, August 26, 2024 6:51 PM IST
തിരുവനന്തപുരം: നടി ദിവ്യ ഗോപിനാഥിന്റെ ആരോപണത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ. താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
2018ൽ ആഭാസം എന്ന സിനിമയുടെ സെറ്റിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്നാണ് ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു ഇടവേള ബാബുവില്‍ നിന്ന് മറുപടി ലഭിച്ചത്.
അലന്‍സിയറിനെക്കുറിച്ചുള്ള പരാതിയില്‍ താരസംഘടന അമ്മ ഇതുവരെ നടപടി എടുത്തില്ല. പിന്നീട് തനിക്ക് സിനികളിൽ അവസരങ്ങൾ കുറഞ്ഞെന്നും ദിവ്യ പറഞ്ഞു.