ലൈംഗിക ആരോപണം; കൊല്ലത്ത് മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം
Monday, August 26, 2024 12:03 PM IST
കൊല്ലം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടനും സിപിഎം എംഎൽഎയുമായി മുകേഷ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. യുവമോർച്ച, മഹിളാ കോൺഗ്രസ് പ്രവർത്തകർ എംഎൽഎയുടെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ആദ്യം യുവമോർച്ചാ പ്രവർത്തകരാണ് പ്രതിഷേധ മാർച്ചുമായി എത്തിയത്. വീടിന് നൂറ് മീറ്റര്‍ അപ്പുറത്തുവച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് പിരിഞ്ഞുപോകാതെ മുദ്രാവാക്യം വിളിച്ച് ഏറെ നേരം പ്രതിഷേധിച്ചു.
പിന്നാലെ മഹിളാ കോണ്‍ഗ്രസ് പ്രവർത്തകരും പ്രതിഷേധമാർച്ചുമായി ഇവിടെയെത്തി. ഇവരും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.