പുന്നപ്രയിൽ വഴിയരികിൽ വളർന്നുനിന്ന കഞ്ചാവ് ചെടി പിടികൂടി
Monday, August 26, 2024 7:28 AM IST
ആലപ്പുഴ: വഴിയരികിൽ വളർന്നുനിന്ന കഞ്ചാവ് ചെടി കണ്ടെത്തി. പുന്നപ്ര ഗലിലിയോ ജംഗ്ഷന് സമീപത്താണ് സംഭവം.
ഒരു മീറ്റർ നിളമുള്ള കഞ്ചാവ് ചെടിയാണ് ഇവിടെനിന്ന് കണ്ടെത്തിയത്. ചെടി വളർന്നതിന് പിന്നിൽ സ്ഥലത്തെ പ്രധാന ലഹരി സംഘങ്ങളാണോ എന്ന കാര്യം അന്വേഷിക്കുകയാണ്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പോലിസും ചേർന്നാണ് ചെടി പിടികൂടിയത്. പുന്നപ്ര സിഐ സെറ്റോ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.