കഴക്കൂട്ടത്ത് നിന്നും കാണാതായ കുട്ടിയെ തിരികെ എത്തിച്ചു; സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും
Monday, August 26, 2024 7:18 AM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ പതിമൂന്ന് കാരിയെ തിരികെ എത്തിച്ചു. ഇന്നലെ പോലീസില്‍ നിന്നും കുട്ടിയെ സിഡബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി കുട്ടിയെ വിശദമായി കേള്‍ക്കും.
കുട്ടിയുടെയും മാതാപിതാക്കളുടെയും ഭാഗങ്ങൾ വിശദമായി കേട്ടതിന് ശേഷമായിരിക്കും തുടർ നടപടികള്‍. ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടണോ എന്ന കാര്യം തീരുമാനിക്കും.
അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ നീണ്ട തെരച്ചിലിനൊടുവിൽ വിശാഖപട്ടണത്തു കണ്ടെത്തുകയായിരുന്നു.