റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Sunday, August 25, 2024 9:42 PM IST
കോട്ടയം: റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിന്റെയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30 നായിരുന്നു സംഭവം.
ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.