തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ മീ ​ടൂ ആ​രോ​പ​ണം രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ന​ട​നും സി​പി​എം എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷ്. സിപിഎം എംഎൽഎ ആണെങ്കിൽ കയറി നിരങ്ങാമെന്നാണ് ധാരണയെന്ന് മു​കേ​ഷ് പ്ര​തി​ക​രി​ച്ചു.

ആ​രോ​പ​ണ​മു​ന്ന​യി​ച്ച യു​വ​തി​യെ താ​ന്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. നേ​ര​ത്തേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​പ്പോ​ഴും ഇ​വ​രെ ഓ​ര്‍​മ​യി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​താ​ണ്. ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് അ​റി​യി​ല്ല, ഏ​താ​യാ​ലും ഭ​ര​ണ​പ​ക്ഷം ആ​യി​രി​ക്കി​ല്ലെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ടെ​സ് ജോ​സ​ഫാ​ണ് മു​കേ​ഷി​നെ​തി​രേ വീ​ണ്ടും മീ ​ടൂ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്കാ​യി ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​മ്പോ​ൾ മു​കേ​ഷ് പ​ല ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ച് മു​റി​യി​ലേ​ക്ക് വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

2018-ലാ​ണ് മു​കേ​ഷി​നെ​തി​രേ അ​ന്ന് ട്വി​റ്റ​റാ​യി​രു​ന്ന എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ടെ​സ് ജോ​സ​ഫ് ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​ന്ന് ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ മു​കേ​ഷി​ന്‍റെ ചി​ത്രം അ​ട​ക്കം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഇവർ ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച​ത്.