ആരോപണവിധേയരുടെ രാഷ്ട്രീയം ഏതായാലും നടപടി വേണം: രാഹുൽ മാങ്കൂട്ടത്തിൽ
Sunday, August 25, 2024 1:40 PM IST
പത്തനംതിട്ട: "അമ്മ'യിലെ ആരോപണവിധേയരാവരുടെ രാഷ്ട്രീയം ഏത് ആയിരുന്നാലും നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ബിജെപി ആയാലും ശിക്ഷിക്കപ്പെടണം.
അവർ കോൺഗ്രസ് ആണെങ്കിൽ തങ്ങൾ പ്രതിരോധിക്കാൻ നിൽക്കില്ല. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുന്നതുവരെ സമരങ്ങളും പ്രക്ഷോഭങ്ങളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകും.
വേട്ടക്കാർക്ക് ഒപ്പമാണ് സർക്കാർ. ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരു റിപ്പോർട്ടിന്റെ മുകളിൽ അടയിരുന്ന സർക്കാരാണ് പിണറായി സർക്കാർ.
മന്ത്രിമാർ അവരവരുടെ ധാർമികത ഒന്നുകൂടി പരിശോധിക്കണം. ഉളുപ്പും ധാർമികതയുമുണ്ടെങ്കിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.