രഞ്ജിത്തിനെതിരായ ആരോപണം: സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് പി.സതീദേവി
Saturday, August 24, 2024 1:10 PM IST
കണ്ണൂര്‍: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെത്തിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി. ഇത്തരം പരാതികളിലെ ആരോപണവിധേയര്‍ എത്ര ഉന്നതനായാലും ശക്തമായ നടപടി ഉണ്ടാകണമെന്ന് സതീദേവി പ്രതികരിച്ചു.
മാധ്യമങ്ങളിലൂടെയാണ് നടിയുടെ പരാതിയെക്കുറിച്ച് അറിഞ്ഞത്. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും.
ലൈംഗിക ചൂഷണത്തെക്കുറിച്ച് വിവരം കിട്ടിയാല്‍ കേസെടുത്ത് അന്വേഷിക്കാം. പരാതിപ്പെടുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണം.
ആരോപണവിധേയരാവരെ സ്ഥാനത്ത് നിന്ന് നീക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. തെറ്റ് ചെയ്തവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സതീദേവി ആവശ്യപ്പെട്ടു.