കൗമാരക്കാരിക്ക് പീഡനം; പ്രതി പിടിയിൽ
Saturday, August 24, 2024 12:47 AM IST
മുംബൈ: പൂനെയിലെ പിംപ്രി ചിഞ്ച്വാദിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 14കാരിക്കു നേരെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ 23 കാരനായ കാർത്തിക് കാംബ്ലെ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. സംഭവം ആരോടും പറയരുതെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമം എന്നിവ പ്രകാരം പീഡനത്തിനും മറ്റ് കുറ്റങ്ങൾക്കും കാംബ്ലെയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഹിഞ്ജവാദി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.