വയനാട് ഉരുൾപൊട്ടൽ; തൊഴിൽ മേളയിൽ ലഭിച്ചത് 67 അപേക്ഷകൾ
Friday, August 23, 2024 6:30 PM IST
കൽപ്പറ്റ: വയനാട് ദുരിതബാധിതർക്ക് ജോലി നൽകുന്നതിനായി ആരംഭിച്ച തൊഴിൽ മേളയിൽ 67 അപേക്ഷകൾ ലഭിച്ചെന്ന് മന്ത്രി കെ.രാജൻ. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം ഉരുൾപൊട്ടലിനെ തുടർന്ന് ആരംഭിച്ച ക്യാമ്പുകൾ രണ്ടു ദിവസത്തിനുള്ളിൽ അവസാനിപ്പിക്കും. 16 കുടുംബങ്ങൾ മാത്രമാണ് ഇനി ക്യാമ്പിലുള്ളത്. എല്ലാവർക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി വ്യക്തമാക്കി.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ വയനാട്ടില്‍ ആലോചനാ യോഗം ചേർന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൽ ദുരിതബാധിതരും ജനപ്രതിനിധികളും പങ്കെടുത്തു. വായ്പകളും താത്കാലിക പുനരധിവാസത്തിലെ പ്രശ്നങ്ങളും ദുരിതബാധിതർ യോഗത്തിൽ ഉന്നയിച്ചു.