ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രി​ക്ക​റ്റ് താ​രം ഷാ​ക്കീ​ബ് അ​ൽ ഹ​സ​നെ​തി​രെ കൊ​ല​ക്കേ​സ് ചു​മ​ത്തി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക്ക് ഹ​സീ​ന​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ റൂ​ബ​ൽ എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ഷാ​ക്കീ​ബി​നെ​തി​രെ കേ​സ് എ​ടു​ത്ത​ത്.

ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പാ​ർ​ട്ടി​യാ​യ അ​വാ​മി ലീ​ഗി​ന്‍റെ മു​ൻ എം​പി​യാ​ണ് ഷാ​ക്കീ​ബ് അ​ൽ ഹ​സ​ൻ. കേ​സി​ലെ 28-ാം പ്ര​തി​യാ​ണ് ഷാ​ക്കീ​ബ് . ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന, അ​വാ​മി ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ​ബൈ​ദു​ൽ ഖാ​ദ​ർ ഉ​ൾ​പ്പ​ടെ 154 പേ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണ്. തി​രി​ച്ച​റി​യു​ന്ന 500 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഷാ​ക്കീ​ബ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളു​ടെ ആ​ഹ്വാ​ന പ്ര​കാ​ര​മാ​ണ് ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് അ​ബ​ദോ​റി​ലെ റിം​ഗ് റോ​ഡി​ലെ സം​ഘ​ർ​ഷ​ത്തി​ൽ റൂ​ബ​ലി​ന് വെ​ടി​യേ​റ്റ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ബം​ഗ്ലാ​ദേ​ശ് ടീ​മി​നൊ​പ്പ​മാ​ണ് ഷാ​ക്കീ​ബ് അ​ൽ ഹ​സ​ൻ. 37കാ​ര​നാ​യ ഷാ​ക്കീ​ബ് 68 ടെ​സ്റ്റു​ക​ളി​ലും 247 ഏ​ക​ദി​ന​ങ്ങ​ളി​ലും 129 ടി20​യി​ലും ക​ളി​ച്ചി​ട്ടു​ണ്ട്.