പാലക്കാട്ട് ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു
Friday, August 23, 2024 10:03 AM IST
പാലക്കാട്: ചാലിശേരിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. ചാലിശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്റെ മകൾ ഐശ്വര്യ(25) ആണ് മരിച്ചത്.
രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കും.