ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ല: കെ.എന്‍.ബാലഗോപാല്‍
Thursday, August 22, 2024 11:43 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. റിപ്പോര്ട്ടിന്മേല് ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വനിതകളുടെ അടക്കം പരാതികള്‍ പഠിച്ച ശേഷമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പരിഷ്കരിച്ച നിയമങ്ങള്‍ നിലവിലുണ്ട്. പരാതിയില്ലെങ്കിലും കേസെടുക്കാന്‍ നിയമമുണ്ട്.
സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണമോ എന്നത് സാങ്കേതികമായ കാര്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.