ഫറൂക്ക് പുഴയില്‍ ആരോഗ്യപ്രവര്‍ത്തകനെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Thursday, August 22, 2024 9:59 AM IST
കോഴിക്കോട്: ഫറൂക്ക് പുഴയില്‍ കാണാതായ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. ഹെല്‍ത്ത് സൂപർവൈസര്‍ കൊണ്ടോട്ടി സ്വദേശി മുസ്തഫ ആണ് മരിച്ചത്.
ബുധനാഴ്ചയാണ് മുസ്തഫയെ പുഴയില്‍ കാണാതായത്. സ്കൂബ ഡൈവേഴ്സ് അടക്കമെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ മണലെടുക്കാന്‍ വേണ്ടി പുഴയിലിറങ്ങിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
പൂക്കോട് പിഎച്ച്എസ്സിയിലെ ജീവനക്കാരനായിരുന്നു മരിച്ച മുസ്തഫ. ഇയാള്‍ ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.