ആന്ധ്രപ്രദേശില്‍ മരുന്ന് നിര്‍മാണ കമ്പനിയില്‍ സ്ഫോടനം: 17 മരണം
Thursday, August 22, 2024 12:24 AM IST
അമരാവതി: ആന്ധ്രപ്രദേശിലെ അനകപല്ലേയിലുള്ള മരുന്ന് നിര്‍മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ 17 പേര് മരിച്ചു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അച്യുതപുരത്തെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഉള്ള ഇസൈന്റിയ എന്ന കമ്പനിയിയിലാണ് സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ മരിച്ചവരില്‍ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. രാമ്പിള്ളി മണ്ഡല് സ്വദേശികളായ ഹരിക എന്ന സ്ത്രീയും പുടി മോഹന്‍ എന്നയാളെയുമാണ് തിരിച്ചറിഞ്ഞത്.