സിനിമാ മേഖലയിൽ തുടരുന്ന ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാർ: എം.കെ. മുനീർ
Wednesday, August 21, 2024 10:21 PM IST
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്ത സർക്കാർ നടപടി സത്യപ്രതിജ്ഞ ലംഘനമെന്ന് എം.കെ. മുനീർ. സിനിമാ മേഖലയിൽ തുടരുന്ന ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഓഫീസിലുള്ള റിപ്പോർട്ട് മൂന്ന് വർഷമായിട്ടും വായിക്കാൻ മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. ഈ റിപ്പോർട്ട് നടപ്പാക്കുമെന്ന് നാല് വർഷം മുമ്പ് സർക്കാർ ഉറപ്പു നൽകിയിരുന്നുവെന്നും മുനീർ പറഞ്ഞു.
2019 ഡിസംബർ 31 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചത്.