ജഗൻ മോഹൻ റെഡ്ഡി പഫ്സ് വാങ്ങാൻ ചെലവാക്കിയത് 3.36 കോടിയെന്ന് ആരോപണം
Wednesday, August 21, 2024 9:55 PM IST
ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മുട്ട പഫ്സ് വാങ്ങാൻ ചെലവാക്കിയത് 3.36 കോടിയെന്ന് ആരോപണം. ഒരു സ്വകാര്യ ചാനലിലെ മാധ്യമ പ്രവർത്തകയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ജഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വര്‍ഷത്തിനിടെ പഫ്സ് വാങ്ങാനായി ചെലവാക്കിയ തുകയാണ് ഇത്. സംഭവം വിവാദമായതോടെ ഭരണകക്ഷിയായ ടിഡിപി വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കണക്ക് അനുസരിച്ച് ഓരോ വർഷവും 72 ലക്ഷം രൂപ പഫ്സ് വാങ്ങാൻ മാത്രം ചെലവഴിച്ചതായി പറയുന്നു. ഇങ്ങനെയെങ്കിൽ ദിവസവും 993 പഫ്സുകള്‍ വാങ്ങേണ്ടിവരുമെന്നും ടിഡിപി വിമർശിച്ചു.