വിമർശനം സ്വഭാവികം; അൻവറിനെ പിന്തുണച്ച് പോലീസ് അസോസിയേഷൻ
Wednesday, August 21, 2024 7:50 PM IST
തിരുവനന്തപുരം: മലപ്പുറം എസ്പി എസ്.ശശിധരനെ പൊതുവേദിയിൽ പി.വി.അൻവർ എംഎൽഎ വിമർശിച്ചതിനെ ന്യായീകരിച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. വിമർശനം സ്വഭാവികമാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു പറഞ്ഞു.
മലപ്പുറത്തെ സംഭവം ആദ്യത്തേത് അല്ല. വിമർശനത്തിൽ അസഹിഷ്ണുതയില്ല. അൻവറിന്റെ വിമർശനം പരിശോധിക്കും. ഉൾക്കൊള്ളേണ്ട കാര്യമാണെങ്കിൽ ഉൾകൊള്ളുമെന്നും ഇല്ലെങ്കിൽ അവഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനും തീരുമാനിച്ചു.
മലപ്പുറത്ത് നടന്ന പോലീസ് അസോസിയേഷന് ജില്ലാ സമ്മേളന വേദിയില്‍ വച്ചായിരുന്നു വിവാദ സംഭവം ഉണ്ടായത്.