കോതമംഗലത്ത് കാർ വ്യാപാരസ്ഥാപനത്തിലേക്ക് ഇടിച്ചുകയറി
Wednesday, August 21, 2024 12:04 PM IST
കൊച്ചി: കോതമംഗലം ടൗണിൽ കുരൂർ വളവിൽ നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടം.
മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്. കടയുടെ ഷട്ടർ തകർന്നിട്ടുണ്ട്. മറ്റൊരു കടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.