പൂനെയില്‍ വന്‍ തീപിടിത്തം: നിരവധി കടകള്‍ക്ക് തീപിടിച്ചു
Wednesday, August 21, 2024 6:02 AM IST
പൂനെ: നഗരത്തിലെ പിമ്പ്രി ചിഞ്ച്വാഡ് പ്രദേശത്ത് വന്‍ തീപിടിത്തം. ദേഹു റോഡിന് സമീപം നിരവധി കടകള്‍ക്ക് തീപിടിച്ചു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനയുടെ നിരവധിയൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തീപിടിത്തത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.