മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല: മന്ത്രി ഗണേഷ് കുമാർ
Tuesday, August 20, 2024 8:19 PM IST
തിരുവനന്തപുരം: മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ. വിനയന് ഇഷ്ടമില്ലാത്തവരെ അദ്ദേഹം ടാർഗറ്റ് ചെയ്യും. മാധ്യമശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഒരു നടനേയും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായി അറിയില്ല. ഞാനാണ് അന്നും ഇന്നും ആത്മയുടെ പ്രസിഡന്റ്. ചാനലുകളാണ് സീരിയലിന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. സംവിധായകനെ പോലും തീരുമാനിക്കുന്നത് അവരാണെന്നും മന്ത്രി പറഞ്ഞു.
15 അംഗ പവർ ഗ്രൂപ്പ് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്ത് വിടാത്തതിന് കാരണമെന്ന് നേരത്തെ സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താൻ കണ്ണിലെ കരട് ആയി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവർ തന്നെ ഇന്നും പവർ ഗ്രൂപ്പ് ആയി നിൽക്കുന്നു എന്നത് ഖേദകരം എന്നും അദ്ദേഹം പറഞ്ഞു.