ഹ​രി​പ്പാ​ട്: ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​രു​വാ​റ്റ തെ​ക്ക് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു (26) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ് ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​ടെ പി​ടി​കൂ​ടി​യ​ത്. 33 ലി​റ്റ​ർ ചാ​രാ​യം ഇ​വി​ടെ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ള്ളി​പ്പാ​ട് പ​ഴ​യ ചാ​ലി​ൽ സു​ബി​മോ​ൻ സ്ഥ​ല​ത്തു​നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വി​ഷ്ണു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.