കോൽക്കത്ത ബലാത്സംഗക്കൊല; കേന്ദ്ര സർക്കാർ ആശുപത്രികളിൽ അധിക സുരക്ഷ ഏര്‍പ്പെടുത്തി
Tuesday, August 20, 2024 2:43 AM IST
ന്യൂഡല്‍ഹി: കോൽക്കത്ത ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ആശുപത്രികളിൽ 25 ശതമാനം അധിക സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആശുപത്രികളിലെ സുരക്ഷ വർധിപ്പിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നടപടി സ്വീകരിച്ചത്. എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കേന്ദ്രം അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള വ്യക്തിഗത അഭ്യര്‍ഥനകളുടെ കൂടി അടിസ്ഥാനത്തില്‍ സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. അതേ സമയം ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ബംഗാൾ ഗവർണർ സി.വി. ആന്ദബോസ് സമയം തേടിയിട്ടുണ്ട്.