തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ക​ട​ലി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ബെ​ന​ഡി​ക്ട്(45) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ വ​ള്ളം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. നാ​ലു പേ​രാ​ണ് വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ര​ണ്ടു​പേ​രെ മ​റൈ​ൻ ഇ​ൻ​ഫോ​ഴ്സ്മെ​ന്‍റാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഒ​രാ​ളെ മ​റ്റൊ​രു വ​ള്ള​ത്തി​ൽ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ ബെ​ന​ഡി​ക്ടി​നാ​യി ര​ണ്ട് ദി​വ​സ​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ ഇ​ന്ന് രാ​വി​ലെ പു​തു​ക്കു​റി​ച്ചി തീ​ര​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.