ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
Monday, August 19, 2024 3:27 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. സീസണിലെ സിറ്റിയുടെ ആദ്യ മത്സരത്തില്‍ കരുത്തരായ ചെല്സിസെ തോല്‍പ്പിച്ചു.
എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം. എര്‍ലിംഗ് ഹാലണ്ട്, മറ്റിയോ കൊവാസിച്ച് എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്.
ഹാലണ്ട് 18-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. കൊവാസിച്ച് ഗോള്‍ കണ്ടെത്തിയത് മത്സരത്തിന്റെ 84-ാം മിനിറ്റിലാണ്.