മധ്യപ്രദേശിൽ കൗമാരക്കാരിക്ക് പീഡനം; 69കാരൻ അറസ്റ്റിൽ
Monday, August 19, 2024 1:23 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ കൗമാരക്കാരിയെ പീഡിപ്പിച്ച 69കാരൻ അറസ്റ്റിൽ. ഷഹ്ഡോൾ ജില്ലയിലെ ബിയോഹാരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് 14നാണ് സംഭവം നടന്നത്.
16കാരിക്കു നേരെയാണ് അതിക്രമം നടന്നത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നത്. പിറ്റേന്ന് തന്നെ പെൺകുട്ടി പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 16ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്), കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.