വന്യമൃഗ ശല്യം രൂക്ഷം; ആത്മഹത്യാ ഭീഷണിയുമായി യുവാവ്
Sunday, August 18, 2024 5:57 PM IST
കോതമംഗലം: വന്യമൃഗശല്ല്യത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. മാമലക്കണ്ടം എളംബ്ലാശേരിയിലാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് മാമലക്കണ്ടം. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
യുവാവിനെ പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥലത്തുള്ളവർ. പോലീസും ഫയർഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)