പനിയും ശ്വാസതടസവും; നടന് മോഹന്‍ലാല്‍ ആശുപത്രിയില്‍
Sunday, August 18, 2024 2:57 PM IST
കൊച്ചി: നടന് മോഹന്‍ലാല്‍ ആശുപത്രിയില്‍. ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ തന്നെയാണ് വിവരം പുറത്തുവിട്ടത്.
താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് അദ്ദേഹത്തിന് ഡോക്ടർമാർ അഞ്ചുദിവസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.
മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.