മാനസികപ്രശ്നം; തൃശൂരില്‍ വയോധികനെ പേരമകന് വെട്ടിക്കൊലപ്പെടുത്തി
Sunday, August 18, 2024 12:35 PM IST
തൃശൂര്‍: ദേശമംഗലത്ത് മുത്തച്ഛനെ മാനസികപ്രശ്നമുള്ള പേരമകന് വെട്ടിക്കൊലപ്പെടുത്തി. പള്ളത്ത് അയ്യപ്പന്(75) ആണ് മരിച്ചത്. ഇയാളുടെ പേരമകന് രാഹുലിനെ(28) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 7:30ഓടെയാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി രാഹുല്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.
ആശുപത്രിയില്‍നിന്ന് നല്കിയ മരുന്നുകള്‍ കൊടുക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഹുൽ അക്രമാസക്തനായതോടെ ഓടി മാറിയതിനാൽ ഇയാളുടെ അമ്മയും മുത്തശ്ശിയും രക്ഷപെട്ടു