ദുരിതബാധിതരിൽനിന്ന് ഇഎംഐ ഈടാക്കിയ ഗ്രാമീൺ ബാങ്കിന്റെ നടപടി ക്രൂരം: മന്ത്രി വാസവൻ
Sunday, August 18, 2024 12:23 PM IST
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരിൽനിന്ന് ഇഎംഐ ഈടാക്കിയ ഗ്രാമീൺ ബാങ്കിന്റെ നടപടി ക്രൂരമെന്ന് മന്ത്രി വി.എൻ. വാസവൻ. മറ്റ് ബാങ്കുകൾ കേരള ബാങ്കിന്റെ നടപടി മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏത് ബാങ്ക് ആണെങ്കിലും ഈ നടപടിയോട് ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ല. വിഷയത്തിൽ സർക്കാർ ഇടപെടലുണ്ടാകും. ഇത് എസ്എൽബിസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വാസവൻ അറിയിച്ചു.
മര്യാദ രഹിതമായ നടപടിയാണ് ഗ്രാമീൺ ബാങ്കിന്റെ ഭാഗത്തുന്നിന്നുണ്ടായത്. സർക്കാർ ദുരിതബാധിതർക്ക് നൽകുന്ന സഹായം പിടിച്ചുപറിക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.